കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികം ആഘോഷിച്ചു

കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 63-ാമത് വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബോബി ഷിബു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. ബിനു ബേബി സ്വാഗതം ആശംസിച്ചു. താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ റവ. ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.
സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ ശ്രീ. സജി മാത്യു, ശ്രീമതി ഷൈനി പീറ്റർ, ശ്രീമതി ജെസ്സി അഗസ്റ്റിൻ, ശ്രീമതി ലീന ജേക്കബ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ആയിഷാബി ഷിയാസ്, വാർഡ് മെമ്പർ ശ്രീ. സജയ് എം.കെ., എൽ.പി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സോഫിയ തോമസ്, പി.ടി.എ. പ്രസിഡണ്ട് ശ്രീ. ജോസ് തോമസ് ഞാവള്ളിൽ, എം.ടി.എ. ചെയർപേഴ്സൺ ശ്രീമതി ബിജി സോബൻ, അധ്യാപക പ്രതിനിധി ശ്രീമതി സിനി ടോം, സ്കൂൾ ലീഡർ കുമാരി അർച്ചന രാജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
വിരമിക്കുന്ന അധ്യാപകർ മറുപടി പ്രസംഗം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സജി ജോൺ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് എൻഡോമെന്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. തുടർന്ന് നടന്ന കലാസന്ധ്യ കുട്ടികളുടെ മികച്ച പങ്കാളിത്തവും കലാനിലവാരവും കൊണ്ട് ഏറെ ശ്രദ്ധേയമായി. ഏകദേശം രണ്ടായിരത്തോളം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സമൃദ്ധമായ ഭക്ഷണം ഒരുക്കിയതും പരിപാടിയുടെ പ്രത്യേകതയായി.







