Thiruvambady

പരിസ്ഥിതിദിനാഘോഷം – തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത്.

തിരുവമ്പാടി : സംസ്ഥാന സർക്കാരിൻ്റെ ഭൂമിക്കൊരു കുട പദ്ധതിയുടെ ഭാഗമായി തിരുവമ്പാടിപഞ്ചായത്തിലെ 17വാർഡുകളിലേക്കും വ്യക്ഷതൈകൾ വിതരണം ചെയ്തു. പഞ്ചായത്തിലൊട്ടാകെ 5000 വ്യക്ഷതൈകൾ സ്കൂളുകൾ, സന്നദ്ധ സംഘടനകൾ, പൊതു സ്ഥാപനങ്ങൾ, വിവിധ വ്യക്തികൾ എന്നിവർക്കായി നൽകി.
അതോടൊപ്പം തിരുവമ്പാടി പഞ്ചായത്തിലെ കളിസ്ഥലങ്ങൾ പ്രകൃതി സൗഹ്യദമാക്കുക എന്ന ലക്ഷ്യംവച്ച് മുഴുവൻ കളിസ്ഥലങ്ങളിലെയും ഒഴിവുള്ള സ്ഥലങ്ങളിൽ തണൽമരങ്ങളും, ഫല വ്യക്ഷതൈകളും നടുന്നതിൻ്റെ പഞ്ചായത്തുതല ഉദ്ഘാടനം പുല്ലുരാംപാറ സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്ക്കൂൾ ഗ്രൗണ്ടിൽ തൈ നട്ടുകൊണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ നിർവ്വഹിച്ചു.

കർഷക കോൺഗ്രസ്.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ ജെമിഷ് ഇളംതുരുത്തിയിൽ കെ.സി.വൈ.എം താമരശ്ശേരി രൂപത സമിതിക്ക് ഫലവൃക്ഷതൈകളും പച്ചക്കറി തൈകളും കൈമാറി.

കെ സി വൈ എം.

ഭൂമിക്കൊരു തണൽ പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ കെ സി വൈ എം തിരുവമ്പാടി മേഖലയുടെ ആഭിമുഖ്യത്തിലുള്ള പരിസ്ഥിതി ദിനാചരണത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം, തിരുവമ്പാടി യൂണിറ്റിൻ്റെ ആതിഥേയത്വത്തിൽ വൃക്ഷത്തൈ നട്ടു കൊണ്ട് ഫാ. ജോസ് ഓലിയക്കാട്ടിൽ നിർവഹിച്ചു.

യൂത്ത് കോൺഗ്രസ്.

ജൂൺ 5 ലോക പരിസ്ത്ഥിദിനത്തിന്റെ ഭാഗമായി ഇന്ത്യൻ യൂത്ത് കോൺഗ്രസ് പുന്നക്കൽ മേഖല കമ്മറ്റി പുന്നക്കൽ അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. യൂത്ത് കോൺഗ്രസ് പുന്നക്കൽ മേഖലാ പ്രസിഡന്റ് ജിതിൻ പല്ലാട്ടിന്റെ നേതൃത്വത്തിലാണ് വ്യക്ഷതൈകൾ നട്ടത്.
തെളിനീരും തണലും എന്ന പദ്ധതിയുടെ ഭാഗമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മതിയുടെ ആഹ്വാനം ഉൾക്കൊണ്ടുകൊണ്ട് യൂത്ത് കോൺഗ്രസ് ആനക്കാംപൊയിൽ മേഖലാ സമിതിയുടെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാളേക്കൊരു കരുതൽ എന്ന ആശയം മുന്നോട്ട് വെച്ചുകൊണ്ട് തൈകൾ നട്ടു. ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി പൗളി മാത്യു നിർവഹിച്ചു.

പ്രോലൈഫ് യൂത്ത് വിംഗ്.

പ്രോലൈഫ് യൂത്ത് വിംഗ് താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ നാളെക്കായി എന്ന പദ്ധതിപ്രകാരം ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 100 വൃക്ഷത്തൈകൾ നട്ടു. പദ്ധതിയുടെ രൂപതാ തല ഉൽഘാടനം യൂത്ത് വിംഗ് രൂപതാ പ്രസിഡന്റ് സുബിൻ തയ്യിൽ നിർവഹിച്ചു.

സി പി ഐ എം.

ജൂൺ 5, ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി സി പി ഐ എം താഴെ -തിരുവമ്പാടി വെസ്റ്റ് ബ്രാഞ്ച് കമ്മറ്റിയുടെ നേത്യുത്വത്തിൽ എല്ലാ പാർട്ടി മെമ്പർമാരും വ്യക്ഷതൈകൾ നട്ടു. ബ്രാഞ്ചിലെ 10 മെമ്പർമാരും പ്രവർത്തനത്തിൽ പങ്കെടുത്തു. സി പി ഐ എം ഏരിയാ കമ്മറ്റി അംഗവും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ഗീത വിനോദ് ഉദ്ഘാടനം ചെയ്തു.

ഐ എൻ ടി യു സി.

ഐ എൻ ടി യു സി യുവ തൊഴിലാളി വിഭാഗം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാതല വൃക്ഷ തൈ വിതരണം കെ പി സി സി ജനറൽ സെക്രട്ടറി അഡ്വക്കറ്റ് പി എം നിയാസ് ഉല്ഘാടനം ചെയ്തു.

എം എസ് എഫ്.

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്
എം എസ് എഫ് കൂമ്പാറ യൂണിറ്റ് വൃക്ഷതൈകൾ നട്ടു. കൂമ്പാറ യൂണിറ്റ് തല ഉദ്ഘാടനം ഐ യു എം എൽ യൂണിറ്റ് സെക്രട്ടറി സാദിഖലി കൂമ്പാറ നിർവഹിച്ചു.

Related Articles

Leave a Reply

Back to top button