LocalThiruvambady

ബൈക്കും കാറും കൂട്ടിയിടിച്ച്‌ രണ്ടുപേർക്ക് പരിക്ക്

തിരുവമ്പാടി : കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡിൽ കറ്റിയാട് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്.
ബൈക്ക് യാത്രക്കാരൻ മുക്കം ആനയാംകുന്ന് സ്വദേശി ഷബീർ (39), കാർ യാത്രക്കാരൻ കൊണ്ടോട്ടി മേലെ അങ്ങാടി മുഹമ്മദ് റാഷിദ് ( 21) എന്നിവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെ കറ്റിയാട് തമ്പലമണ്ണ റോഡിലാണ് അപകടം. തിരുവമ്പാടി ഭാഗത്തേക്ക് വരുകയായിരുന്ന കാറും എതിരേ വരുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻവശം തകർന്നു. റോഡ് വികസിപ്പിച്ചതോടെ വാഹനങ്ങളുടെ അതിവേഗം ഭീഷണിയാകുകയാണ്. ഒട്ടേറെ അപകടങ്ങളാണ് അടുത്തിടെയുണ്ടായത്.

Related Articles

Leave a Reply

Back to top button