Kodanchery
യുഡിഎഫ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ വിളംബര റാലി നടത്തി

കോടഞ്ചേരി : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര വിജയിപ്പിക്കുന്നതിന് വേണ്ടി മണ്ഡലം യുഡിഎഫ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ വിളംബര റാലി നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ റാലി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ കെ. എം പൗലോസ് അധ്യക്ഷത വഹിച്ചു.
യുഡിഎഫ് കൺവീനർ ജയ്സൺ മേനാക്കുഴി, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, അബ്ദുൽ കഹാർ, സണ്ണി കാപ്പാട്ടു മല, അലക്സ് തോമസ്, മിനി സണ്ണി, ബാബു പട്ടരാട്, ഫ്രാൻസിസ് ചാലിൽ, ജിജി എലിവാലുങ്കൽ, ജോബി ജോസഫ്, മിനി സണ്ണി, ബിജു ഓത്തിക്കൽ, വിൽസൺ തറപ്പേൽ, ശിവദാസൻ താഴെ പാലാട്ട്, ജ്യോതി സന്തോഷ്, നാൻസി ജോഷി, വിൽസൺ തറപ്പിൽ, സിദ്ദിഖ് കാഞ്ഞിരാടൻ, സക്കീർ മുട്ടേത്ത്, ജോബി പുതിയാപറമ്പിൽ എന്നിവർ പ്രസംഗിച്ചു.






