Thiruvambady

അതിഥി തൊഴിലാളികളെ നാട്ടിലേക്ക്‌ യാത്രയാക്കി

തിരുവമ്പാടി : വിവിധ സംസ്ഥാനങ്ങളിൽ നിന്നും വന്ന് തിരുവമ്പാടിയിലും പരിസരപ്രദേശങ്ങളിലുമായി ജോലി ചെയ്തുവരുന്ന അതിഥി തൊഴിലാളികളെ കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും വേണ്ട നിർദ്ദേശങ്ങൾ നൽകിയും നാട്ടിലേക്ക് യാത്രയാക്കി.

ഇന്ന് 22 ജാർഖണ്ഡ് തൊഴിലാളികളെയാണ് നാട്ടിലേക്ക് അയച്ചത്. കഴിഞ്ഞ ദിവസവും അതിഥി തൊഴിലാളികളെ നാട്ടിലേക്ക് യാത്രയാക്കിയിരുന്നു. റെയില്‍വേ സ്റ്റേഷനിലേക്ക് തിരുവമ്പാടിയിൽ നിന്നും കെ.എസ്‌.ആര്‍.ടി.സി ബസിലാണ്‌ തൊഴിലാളികളെ എത്തിക്കുന്നത്.

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ടി. അഗസ്റ്റിൻ, വില്ലേജ് ഓഫീസർ മാർട്ടിൻ, വില്ലേജ് അസിസ്റ്റെൻ്റ് സുരേഷ്, ജനമൈത്രി പോലീസ് ഓഫീസർ ജിനീഷ് കുര്യൻ എന്നിവരുടെ നേതൃത്വത്തിലാണ് തൊഴിലാളികളെ നാട്ടിലേക്ക് അയച്ചത്.

Related Articles

Leave a Reply

Back to top button