Thiruvambady

ഓമശ്ശേരി–തിരുവമ്പാടി, തിരുവമ്പാടി–കൂടരഞ്ഞി റോഡുകൾ പൂർത്തീകരണം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവമ്പാടി: ഓമശ്ശേരി–തിരുവമ്പാടി, തിരുവമ്പാടി–കൂടരഞ്ഞി റോഡുകളുടെ നവീകരണ പ്രവൃത്തികൾ പൂർത്തിയായതിന്റെ ഉദ്ഘാടന ചടങ്ങ് 2026 ഫെബ്രുവരി 22-ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് തിരുവമ്പാടി ബസ് സ്റ്റാൻഡിൽ നടക്കും. ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.

ചടങ്ങിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. പി. എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. തിരുവമ്പാടി എം.എൽ.എ ശ്രീ. ലിന്റോ ജോസഫ് മുഖ്യാതിഥിയായിരിക്കും.

പ്രദേശത്തെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയും യാത്രാസൗകര്യവും വ്യാപാര-വികസന സാധ്യതകളും വർധിപ്പിക്കുകയും ചെയ്യുന്ന ഈ റോഡ് വികസനം പ്രദേശവാസികൾക്ക് ഏറെ പ്രയോജനകരമാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Related Articles

Leave a Reply

Back to top button