Local
ആനയ്ക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാതയ്ക്ക് സ്റ്റേജ് 2 ക്ലിയറൻസ് അനുമതി

തിരുവമ്പാടി: കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ആനയ്ക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാതയ്ക്ക് കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 (ഫൈനൽ) ക്ലിയറൻസ് ലഭിച്ചതായി തിരുവമ്പാടി എംഎൽഎ അറിയിച്ചു. തിരുവമ്പാടി ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ അനുമതികളിലെയും അന്തിമ അംഗീകാരമാണ് ഇപ്പോൾ ലഭിച്ചതെന്നും, ഇതോടെ പദ്ധതിയുടെ ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിൽ മുന്നോട്ടുപോകാനാകുമെന്നും എംഎൽഎ പറഞ്ഞു.അതിവേഗം പുരോഗമിക്കുന്ന ഈ പദ്ധതി പൂർത്തിയാകുന്നതോടെ വയനാടിനും മലബാർ മേഖലയ്ക്കുമിടയിലെ യാത്രാസമയം ഗണ്യമായി കുറയുകയും, പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് വലിയ ഉണർവ് ഉണ്ടാകുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.







