Mukkam

മുക്കം എസ്.കെ പാർക്കിൽ ഗാന്ധി ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി

മുക്കം : രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റി അമ്പത്തി മൂന്നാം ജന്മദിനത്തിന്റെ ഭാഗമായി എൻ.സി.പി തിരുവമ്പാടി ബ്ലോക്ക് കമ്മറ്റിയുടെ ആഭ്യമുഖ്യത്തിൽ ‘ഗാന്ധിജിയിലേക്ക് മടങ്ങുക’ എന്ന സന്ദേശമുയർത്തി
മുക്കം എസ്.കെ പാർക്കിൽ ഗാന്ധി ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി .
എൻ.സി.പി സംസ്ഥാന സമതി അംഗം ടി.കെ സാമി ഉദ്ഘാടനം ചൈയ്തു. ബ്ലോക്ക് പ്രസിഡണ്ട് ഗുലാം ഹുസയിൻ കൊളക്കാടൻ അധ്യക്ഷത വഹിച്ചു.
പ്രേമൻ മുത്തേരി, അബ്ദുള്ള കുമാരനെല്ലൂർ, പി.കെ വാസു, സുബ്രഹ്മണ്യൻ കുന്തൻ തൊടിക, റഹ്മത്ത് പറശ്ശേരി, റസാക്ക് നടുവിലേടത്തിൽ, അസീസ് കുണ്ടുങ്ങൽ എന്നിവർ പ്രസംഗിച്ചു.
സി.പി.ഐ.എം നേതാവ് സ.കോടിയേരിയുടെ ദേഹവിയോഗത്തിൽ
കമ്മറ്റി അഖാദമായ ദുഖവും രേഖപെടുത്തി.

Related Articles

Leave a Reply

Back to top button