Kozhikode

ട്രാൻസ്‌ഫോർമറിന്റെ ബസ് ബാർ പിടിച്ച യുവാവിന് പൊള്ളലേറ്റു

കുന്ദമംഗലം:ട്രാൻസ്‌ഫോർമറിന്റെ ബസ് ബാർ കൈകൊണ്ട് പിടിച്ച യുവാവിന് പൊള്ളലേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് പിലാശ്ശേരിയിലാണ് സംഭവം. ട്രാൻസ്‌ഫോർമർ വേലിതുറന്ന് ഉള്ളിൽ കയറിയ യുവാവ് രണ്ട് എൽ.ടി. ബസ് ബാറുകൾ കൂട്ടിപ്പിടിക്കുകയായിരുന്നു. ഷോക്കേറ്റ് തെറിച്ചുവീണ ഇയാൾ ബോധരഹിതനായി. പൊള്ളലേറ്റ ഇയാളെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജോർജ്, അസി. എൻജിനിയർ ടി. അജിത്ത് എന്നിവർ സ്ഥലത്തെത്തി

Related Articles

Leave a Reply

Back to top button