Kodiyathur
മുസ്ലിം ലീഗ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു

ചെറുവാടി: ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ 78-ാം സ്ഥാപക ദിനത്തിന്റെ ഭാഗമായി ചെറുവാടി പൊറ്റമ്മലിൽ കെ വി അബ്ദുറഹ്മാൻ പതാക ഉയർത്തി. വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ മുഹമ്മദ് ബഷീർ അധ്യക്ഷനായി.
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.വി നിയാസ്, കർഷക സംഘം പഞ്ചായത്ത് സെക്രട്ടറി ബഷീർ കെ.ടി, വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.വി നവാസ്, ജാഫർ പൂവഞ്ചേരി, അയ്യൂബ് ചേലപ്പുറത്ത്, ഒ.സി അബ്ദുറഹിമാൻ, അബ്ദുൽ ഹമീദ് ഉള്ളാട്ടുതൊടിക, അബ്ദുറഹിമാൻ കളത്തും തൊടിക സംബന്ധിച്ചു.







