Thiruvambady
തിരുവമ്പാടി സീറ്റിൽ ലീഗ് തന്നെ മത്സരിക്കും; സി.കെ. കാസിം സ്ഥാനാർഥിയായേക്കും

തിരുവമ്പാടി: മുന്നണി തലത്തിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നെങ്കിലും തിരുവമ്പാടി നിയോജകമണ്ഡലത്തിൽ മുസ്ലിം ലീഗ് തന്നെ മത്സരിക്കാനാണ് തീരുമാനം. ലീഗിന്റെ സിറ്റിംഗ് സീറ്റായ തിരുവമ്പാടി കോൺഗ്രസുമായി വെച്ച് മാറൽ സംബന്ധിച്ച് ആലോചനകൾ നടന്നുവെങ്കിലും ഒടുവിൽ ലീഗ് തന്നെ സീറ്റിൽ മത്സരിക്കുമെന്ന് തീരുമാനിക്കുകയായിരുന്നു.
ഇതിനിടെ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവമ്പാടി മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയായി സി.കെ. കാസിം മത്സരിക്കുമെന്ന സ്ഥിരീകരണങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്. സ്ഥാനാർഥിത്വത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.






