Mukkam
ബസ്സിടിച്ച് ഗുഡ്സ് ഓട്ടോ മറിഞ്ഞ് രണ്ടാൾക്ക് പരിക്ക്

മുക്കം : മാവൂർ അതിവേഗത്തിലെത്തിയ ബസിടിച്ച് ഗുഡ്സ് ഓട്ടോ വൈദ്യുതത്തൂണിലിടിച്ച് മറിഞ്ഞ് ഡ്രൈവർക്കും സഹയാത്രികനും സാരമായി പരിക്കേറ്റു. ഡ്രൈവർ ബിനീഷ് തുവ്വക്കാട് (50), ജയൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് 1.30-ന് ചെറൂപ്പ ഈർച്ചമില്ലിന് സമീപത്തുവെച്ചാണ് സംഭവം. മാവൂരിൽനിന്ന് കോഴിക്കോട്ടേക്ക് ഫർണിച്ചർ സാധനങ്ങൾ എടുക്കാൻ പോവുകയായിരുന്ന ഗുഡ്സിന് പുറകിൽ ഇതേദിശയിൽനിന്നും വന്ന ബസ്സിടിക്കുകയായിരുന്നു.






