Kodanchery

സാമൂഹ്യസുരക്ഷാ പെൻഷൻ അട്ടിമറിച്ച ഭരണ സമിതിക്കെതിരെ കോടഞ്ചേരിയിൽ സി.പി.ഐ.എം ബഹുജന മാർച്ച് സംഘടിപ്പിച്ചു

കോടഞ്ചേരി: ഗ്രാമപഞ്ചായത്തിൽ സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിക്കേണ്ടിയിരുന്ന 1064 പേരുടെ പെൻഷൻ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ മൂലം ഇല്ലാതായെന്നു ചൂണ്ടിക്കാട്ടി സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി. സംസ്ഥാന സർക്കാർ നൽകുന്ന പെൻഷൻ പദ്ധതി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ മൂലമാണ് അവതാളത്തിലായതെന്ന് സി.പി.ഐ.എം ആരോപിക്കുന്നു.

പെൻഷൻ നിഷേധിക്കപ്പെട്ട നിരവധി പേർ പങ്കെടുത്ത ബഹുജന മാർച്ച് സി.പി.എം ഏരിയ കമ്മിറ്റിയംഗം ജോണി ഇടശ്ശേരി ഉദ്ഘാടനം ചെയ്തു. കെ.എം ജോസഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജോർജ്കുട്ടി വിളക്കുന്നേൽ, ബിന്ദു ജോർജ്, ലോക്കൽ സെക്രട്ടറി ഷിജി ആന്റണി, ഷിബു പുതിയേടത്ത് തുടങ്ങിയവർ സംസാരിച്ചു.

 

Related Articles

Leave a Reply

Back to top button