AnakkampoyilThiruvambady
ട്രൈബൽ വിദ്യാർത്ഥികളെ ഹോസ്റ്റലിലേക്കയച്ചു

തിരുവമ്പാടി: മുത്തപ്പൻപുഴ എസ് ടി കോളനിയിൽ നിന്നും കാരപ്പറമ്പ , ഈസ്റ്റ് ഹിൽ എന്നിവിടങ്ങളിലെ ഗവ. ഹയർ സെക്കണ്ടറി സ്കൂളുകളിൽ എസ് എസ് എൽ സി, പ്ലസ് 2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ തിരുവമ്പാടി എസ് ഐ പി എം ജോയിയുടെ നേതൃത്വത്തിൽ ബോധവൽകരണം നടത്തി ഹോസ്റ്റലിലേക്കയച്ചു.
ശുഭ, സിൽവി ഹരിദാസ്, ദേവി സന്തോഷ്, സുഭി, സാന്ദ്ര ശശിധരൻ വിജിത ബിജു, നവ്യാ ബാബു എന്നീ വിദ്യാർത്ഥികളാണ് കോവിഡ് ഭീതി മൂലം തുടർ പരീക്ഷകൾ എഴുതാൻ മടി കാണിച്ചത്.
കുട്ടികളെ കോളനിയിൽ പോയി ബോധവൽക്കരണം നടത്തി കോഴിക്കോട് അവർ താമസിച്ചിരുന്ന ട്രൈബൽ ഹോസ്റ്റലിലേക്കയക്കാൻ എസ് ഐ പി എം ജോയിക്കൊപ്പം ജനമൈത്രി പോലീസ് ഓഫീസർ ജിനേഷ് കുര്യൻ, എസ് സി പ്രമോട്ടർ കിഷോർ എന്നിവർ നേതൃത്വം നൽകി.







