Kodanchery

കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ഓശാന ഞായർ ആചരണം

കോടഞ്ചേരി: യേശുക്രിസ്തുവിന്റെ രാജകീയമായ ജെറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കിക്കൊണ്ട് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു.

കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടന്ന തിരുകർമ്മങ്ങൾക്ക് ഇടവക വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ആഷിൻ നീലംപറമ്പിൽ, ഫാ. ജെറാൾഡ് പല്ലാട്ട് എന്നിവർ നേതൃത്വം നൽകി. എൽ.പി സ്കൂളിൽ നിന്ന് രാവിലെ 7.30 ന് കുരുത്തോല പ്രദക്ഷിണം ആരംഭിച്ചു. തുടർന്ന് പള്ളിയിൽ വിശുദ്ധ കുർബാനയും നടന്നു. ആയിരക്കണക്കിന് വിശ്വാസികൾ കുരുത്തോല പ്രദക്ഷിണത്തിലും വിശുദ്ധ കുർബാനയിലും പങ്കെടുത്തു.

Related Articles

Leave a Reply

Back to top button