Kodanchery

എൻ ഡി എ സ്ഥാനാർത്ഥി സണ്ണി തോമസ് കോടഞ്ചേരി പഞ്ചായത്തിൽ രണ്ടാംഘട്ട പര്യടനം പൂർത്തിയാക്കി

കോടഞ്ചേരി : തിരുവമ്പാടി നിയോജകമണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി സണ്ണി തോമസ് കോടഞ്ചേരി പഞ്ചായത്തിൽ രണ്ടാംഘട്ട പര്യടനം പൂർത്തിയാക്കി.രാവിലെ നൂറാംതോട് അങ്ങാടിയിൽ നിന്ന് ആരംഭിച്ച പര്യടനം ബിജെപി ജില്ലാ കമ്മിറ്റി അംഗം പി പ്രേമൻ ഉദ്ഘാടനം ചെയ്തു.

ഗിരീഷ് തേവള്ളി , സി ടി ജയപ്രകാശ് ,സെബാസ്റ്റ്യൻ ടി എ , അഖിൽ പി എസ് ,ജോസ് വാലുമണ്ണിൽ പ്രസംഗിച്ചു.വികസനരംഗത്ത് ഭാരതം കുതിക്കുന്നതുപോലെ കേരളവും മുന്നേറണമെങ്കിൽ ദേശീയ ജനാധിപത്യ സഖ്യം വിജയിക്കണമെന്ന് സണ്ണി തോമസ് പറഞ്ഞു. അഴിമതിയും , ധൂർത്തും കൈമുതലായ ഇടതുഭരണകൂടവും ,പ്രതിപക്ഷ വലതു മുന്നണിയുമാണ് കേരളത്തിൻ്റെ തകർച്ചയ്ക്ക് ഉത്തരവാദികൾഎന്നുംവികസിതകേരളത്തിന്എൻഡിഎവിജയിക്കേണ്ടതാണെന്നും സ്ഥാനാർഥി പറഞ്ഞു.

ചെമ്പുകടവ് ,നെല്ലിപ്പൊയിൽ,കോടഞ്ചേരി, കണ്ണോത്ത്, തെയ്യപ്പാറ,മൈക്കാവ് , മാനാംകുന്ന്, കാഞ്ഞിരാട്, എന്നീ കേന്ദ്രങ്ങളിൽ സണ്ണി തോമസിന് പ്രവർത്തകർ സ്വീകരണം നൽകി .
വിവിധ സ്വീകരണകേന്ദ്രങ്ങളിൽ ബിനോജ് ചേറ്റൂർ , എം ടി സുധീർപ്രജീഷ് പൂക്കാട്ട് , അനന്തനാരായണൻ,സജീവ് ജോസഫ് , വിൻസ് മാത്യു , സുബ്രഹ്മണ്യൻ , സവിൻ കുമാർ ,
അഡ്വ . ആൻ്റണി, ലാലൻ സി ജെ , പി.ജെ തങ്കച്ചൻ , ശ്രീധരൻ പേണ്ടാനത്ത് , എം ജെ
അഗസ്റ്റിൻ ,ബെന്നി കിഴക്കേപറമ്പിൽ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button