Kodanchery
കണ്ണോത്ത് സെൻ്റ് മേരീസ് ദൈവാലയത്തിൽ പെസഹാ ആചരിച്ചു

കോടഞ്ചേരി: യേശുവിൻ്റെ പീഢാ സഹനങ്ങളുടെയും കുരിശുമരണത്തിൻ്റെയും മുന്നോടിയായി ശിഷ്യൻമാരുമൊത്ത് പെസഹാ ആചരിച്ചതിൻ്റെ ഓർമ്മ കണ്ണോത്ത് സെന്റ് മേരീസ്ദൈവാലയത്തിൽ ആചരിച്ചു.
സിറോ മലബാർ സഭയുടെ ചാൻസലർ ഫാ.അബ്രാഹം കാവിൽ പുരയിടത്തിൽ കാൽകഴുകൽ ശുശ്രൂഷയ്ക്കും വി. കുർബാനയ്ക്കും നേതൃത്വം നൽകി.ഫാ. ഷാരോൺ കൊച്ചുപുരയിൽ സന്ദേശം നൽകി. ഇടവക വികാരി ഫാ. ബിനു പുളിക്കൽ, അസിസ്റ്റന്റ് വികാരി ഫാ. എബിൻ മാടശ്ശേരി ,ഫാ. ജോർജ് മുട്ടത്തുപറമ്പിൽ എന്നിവർ സഹകാർമ്മികരായിരുന്നു. വിവിധ കുടുംബകൂട്ടായ്മ യൂണിറ്റുകളുടെ നേതൃത്വത്തിൽ അഖണ്ഡ ദിവ്യകാരുണ്യ ആരാധനയും നടത്തി.







