Mukkam
ദേശീയ അഗ്നിരക്ഷാസേനാദിനാചരണം സംഘടിപ്പിച്ചു

മുക്കം : മുക്കം അഗ്നിരക്ഷാനിലയത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഫയർ സർവീസ് ദിനാചരണം സംഘടിപ്പിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി മുക്കം അഗ്നിരക്ഷാനിലയത്തിൽ നിന്നാരംഭിച്ച വാഹനറാലി അഗസ്ത്യൻമുഴി, മുക്കം ബസ് സ്റ്റാൻഡ് വഴി അഗ്നിരക്ഷാനിലയത്തിൽ സമാപിച്ചു. മുക്കം നിലയത്തിലെ മുഴുവൻ വാഹനങ്ങളും ജീവനക്കാരും സിവിൽ ഡിഫൻസ്, ആപ്താമിത്ര വൊളന്റിയർമാരും റാലിയിൽ പങ്കെടുത്തു. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ സ്റ്റേഷനിൽ പതാകയുയർത്തി.ബസ് സ്റ്റാൻഡിൽ പൊതുജനങ്ങൾക്കായി ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു. സുരക്ഷാ ലഘുലേഖ വിതരണവും നടത്തി.
ഈയാഴ്ച വിവിധ ഇടങ്ങളിൽ സുരക്ഷാ ബോധവത്കരണപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ, ഗ്രേഡ് സ്റ്റേഷൻ ഓഫീസർ എൻ. ജയകിഷ്, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ സി. മനോജ്, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ പ്രിൻസ് മാത്യു എന്നിവർ നേതൃത്വം നൽകി.







