Kodanchery
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിദിനം ആചരിച്ചു

കോടഞ്ചേരി : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു. അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും സർവ്വമത പ്രാർത്ഥനയും നടത്തി.
അനുസ്മരണ സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ്, ഫ്രാൻസിസ് ചാലിൽ എന്നിവർ പ്രസംഗിച്ചു.







