Kodanchery

വന്യജീവിശല്യത്തിന് പരിഹാരം വേണം

കോടഞ്ചേരി : വർധിച്ചുവരുന്ന വന്യജീവിശല്യം പരിഹരിക്കാൻ ആവശ്യമായ നടപടിയെടുക്കണമെന്ന് കോടഞ്ചേരിയിൽ ചേർന്ന കർഷകസംഘം തിരുവമ്പാടി ഏരിയാസമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. കർഷകസംഘം സംസ്ഥാനകമ്മിറ്റി അംഗം കെ. ഷിജു ഉദ്ഘാടനംചെയ്തു. സി.എൻ. പുരുഷോത്തമൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ലിന്റോ ജോസഫ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു, ഒല്ലൂർ ദാസൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

തിരുവമ്പാടി മണ്ഡലത്തിൽ നടന്ന വികസനപ്രവർത്തങ്ങൾക്ക് തുടർച്ച ഉറപ്പുവരുത്തുക, ഫാം ടൂറിസം പദ്ധതി പ്രോത്സാഹിപ്പിക്കാൻ പദ്ധതി ആവിഷ്കരിക്കുക, നേന്ത്രവാഴയുടെ നഷ്ടപരിഹാരം വാഴയൊന്നിന് 500 രൂപയായി ഉയർത്തുക, രാസവളം വിലവർധനയിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറുക, അഞ്ചുലക്ഷം പേർക്ക് വീടുനൽകിയ ലൈഫ് മിഷൻ പിരിച്ചുവിടാനുള്ള നീക്കം യു.ഡി.എഫ്. സർക്കാർ അവസാനിപ്പിക്കുക, അഭിപ്രായസ്വതന്ത്ര്യം തടയുന്ന കേന്ദ്രസർക്കാർ നടപടി തിരുത്തുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിച്ചു. സമ്മേളനം 30 അംഗ ഏരിയാകമ്മിറ്റിയെയും സെക്രട്ടറിയായി ലിന്റോ ജോസഫിനെയും പ്രസിഡന്റായി പുരുഷോത്തമനെയും ഖജാൻജിയായി പി.ജെ. ഷിബുവിനെയും തിരഞ്ഞെടുത്തു. സ്വാഗതസംഘം ചെയർമാൻ എ.എസ്. രാജു സ്വാഗതംപറഞ്ഞു.

Related Articles

Leave a Reply

Back to top button