Kodanchery

മുൻ കേരള ഹാൻഡ്‌ബോൾ താരവും മുൻ സൈനികനുമായ സുധീഷ് തോമസിന് ആദരം

കോടഞ്ചേരി : 24 വർഷത്തെ രാജ്യസേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ മുൻ സൈനികനും മുൻ കേരള ഹാൻഡ്‌ബോൾ താരവുമായ സുധീഷ് തോമസിനെ കോഴിക്കോട് ജില്ലാ മാസ്റ്റേഴ്സ് ഹാൻഡ്‌ബോൾ അസോസിയേഷൻ ആദരിച്ചു. അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് പൊന്നാട അണിയിക്കുകയും മൊമെന്റോ നൽകി അദ്ദേഹത്തെ അനുമോദിക്കുകയും ചെയ്തു.

ഹാൻഡ്‌ബോൾ താരമായിരിക്കെയാണ് സുധീഷ് തോമസ് രാജ്യസേവനത്തിനായി സൈന്യത്തിൽ ചേർന്നത്. 2002-ൽ ഇന്ത്യൻ സൈന്യത്തിലെ ഗാർഡ് റെജിമെന്റിൽ സേവനം ആരംഭിച്ച അദ്ദേഹം ഹവിൽദാർ പദവിയിൽ നിന്നാണ് വിരമിച്ചത്. കാർഗിൽ യുദ്ധകാലത്തും ഓപ്പറേഷൻ സിന്ദൂർ സമയത്തും അദ്ദേഹത്തിന്റെ റെജിമെന്റ് നിർണായക പങ്കുവഹിച്ചതായും ചടങ്ങിൽ അനുസ്മരിച്ചു.

ചടങ്ങിൽ കോഴിക്കോട് ജില്ലാ ഹാൻഡ്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് സിജി നിരവത്ത് അധ്യക്ഷത വഹിച്ചു ചടങ്ങിൽ മാസ്റ്റേഴ്സ് ഹാൻഡ്‌ബോൾ അസോസിയേഷൻ കേരളയുടെ ട്രഷറർ റോബർട്ട് ജോസഫ് അറക്കൽ സുധീഷ് തോമസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് മൊമെന്റോ കൈമാറി.

ചടങ്ങിൽ മാസ്റ്റേഴ്സ് ഹാൻഡ്‌ബോൾ അസോസിയേഷൻ ട്രഷറർ സനി തോമസ് പുള്ളിക്കാട്ടിൽ ,ജെയ്‌സൺ പി അലക്സ്‌,സന്തോഷ്‌ സെബാസ്റ്റ്യൻ.,റോക്കച്ചൻ പി.വി, ജോബിൻ തോമസ് , എന്നിവർ സംസാരിച്ചു. കായികരംഗത്തും രാജ്യസേവന രംഗത്തും നൽകിയ സമഗ്ര സംഭാവനകളെ പ്രശംസിച്ചുകൊണ്ട് അനുമോദിച്ചു.

Related Articles

Leave a Reply

Back to top button