കോടഞ്ചേരി ടൗണിൽ മഴക്കാലപൂർവ്വ ശുചീകരണം ക്ലീൻ ഗ്രീൻ കോടഞ്ചേരി ക്യമ്പയിൻ നടത്തി

കോടഞ്ചേരി : കോടഞ്ചേരി ടൗണിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും കോടഞ്ചേരി ഗവൺമെന്റ് കോളേജിലെ എൻഎസ്എസ് യൂണിറ്റ് വ്യാപാര വ്യവസായി ഏകോപന സമിതി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്ലീൻ ഗ്രീൻ കോടഞ്ചേരി ക്യാമ്പയിൻ്റെ കോടഞ്ചേരി ടൗണിൽ നടന്ന ശുചീകരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വിൻസെന്റ് വടക്കേമുറിയിൽ, മിനി സണ്ണി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബേബി വളയത്തിൽ, ജ്യോതി സന്തോഷ്, ജിജി എലുവാലുങ്കൽ, റീന ബിജു കകുഴി ശിവദാസൻ താഴെപാലാട്ട്, നാൻസി ജോഷി, റെജി തമ്പി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ സീനത്ത് ഗവൺമെൻറ് കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോക്ടർ ഉമേഷ്, വ്യാപാരി വ്യവസായ എകോപന സമിതി സെക്രട്ടറി ടി ജെ ടെന്നിസൺ, കുടുംബാരോഗ്യ കേന്ദ്രം ജെ എച്ച് ഐ ജോബി ജോസഫ്, ജെ പി എച്ച് എൻ ലിജി എന്നിവർ നേതൃത്വം നൽകി.







