Kodanchery
ക്ഷീരദിനം സമുചിതമായി ആചരിച്ചു

മൈക്കാവ് : കൊടുവള്ളി ക്ഷീര വികസന യൂണിറ്റിൻറെയും,മൈക്കാവ് ക്ഷീരസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക ക്ഷീര ദിനം സമുചിതമായി ആചരിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത് ഉത്‌ഘാടനം ചെയ്ത യോഗത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ അദ്ധ്യക്ഷത വഹിച്ചു .
കൊടുവള്ളി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജോബി എലന്തൂർ ,ബ്ലോക്ക് മെമ്പർ സണ്ണി കാപ്പാട്ടുമാല എന്നിവർ മികച്ച കർഷകരെ ആദരിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മിനി സണ്ണി,റൂബി തമ്പി ,റെജി തമ്പി ,ബിന്ദു ജോർജ് ,ബേബി തോമസ് ,ക്ഷീര വികസന ഓഫീസർ റെജി മോൾ ജോർജ് , ബെന്നി ജേക്കബ് ,ബിനു കുര്യൻ ,ബാബു കുര്യൻ,സെബാസ്ററ്യൻ ഫ്രാൻസിസ് സെക്രട്ടറി സുജിത്ത് ടി.കെ എന്നിവർ പ്രസംഗിച്ചു.







