Kodiyathur

യുവധാര ഗ്രന്ഥശാല കാരക്കുറ്റി ബച്ചു ചെറുവാടിയുടെ “സൈലൻ്റ് സോൾസ് ” ഡോക്യുമെന്ററി ഫിലിം പ്രദർശിപ്പിച്ചു

കൊടിയത്തൂർ: യുവധാര ഗ്രന്ഥശാല കാരക്കുറ്റി സാംസ്കാരിക പ്രവർത്തകൻ ബച്ചു ചെറുവാടിയുടെ “സൈലന്റ് സോൾസ് ” ഡോക്യുമെൻററി ഫിലിം കാരക്കുറ്റിയിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു.

അസം, ജാർഖണ്ഡ് ബീഹാർ എന്നീ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വികസനം എത്തിനോക്കിയിട്ടില്ലാത്ത, പൗരത്വ പ്രശ്നം മൂലം സ്വന്തമായൊരു കുടിൽ കെട്ടി ജീവിക്കാൻ പോലും അവകാശമില്ലാതെ അലഞ്ഞു തിരിയുന്ന ലക്ഷക്കണക്കിന് നിസ്സഹരായ മനുഷ്യരുടെ ദുരിത ജീവിതം വരച്ചുകാട്ടി ഉൾ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു അവിടുത്തെ മനുഷ്യരുടെ പരിതാപകരമായ ജീവിതം ചിത്രീകരിച്ചു തയ്യാറാക്കിയ ബച്ചു ചെറുവാടിയുടെ ഡോക്യുമെൻ്ററി ഫിലിം ലൈബ്രറി കൗൺസിൽ മുക്കം മേഖലാ സമിതി കൺവീനർ എ.വി സുധാകരൻ മാസ്റ്റർ പ്രദർശനോദ്ഘാടനം നിർവഹിച്ചു.

ബിജു വിളക്കോട് അധ്യക്ഷത വഹിച്ചു. സി.ടി.സി അബ്ദുള്ള, ലൈബ്രറിയൻ സുനിൽ പി പി എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി ഗിരീഷ് കാരക്കുറ്റി സ്വാഗതവും എം കെ അബ്ദുസ്സലാം നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button