Mukkam

ഇന്ധനവിലവർധന ജനങ്ങളോടുള്ള വെല്ലുവിളി; വി. കുഞ്ഞാലി

മുക്കം : ജീവിത പ്രാരാബ്ധങ്ങൾ മറികടക്കാൻ കഠിനാധ്വാനം ചെയ്യുന്ന സാധാരണ ജനവിഭാഗങ്ങളെ പരിഹസിക്കുന്ന സമീപനമാണ് ഇന്ധന-പാചക വാതകവിലവർധനയിലൂടെ കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി പറഞ്ഞു. ഇന്ധന വിലവർധയ്കെതിരേ ആർ.ജെ.ഡി. തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി മുക്കത്ത് സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയോജക മണ്ഡലം പ്രസിഡന്റ് ടാർസൺ ജോസ് കോക്കാപ്പിള്ളി അധ്യക്ഷനായി. മുതിർന്ന നേതാക്കളായ പി.എം. തോമസ്, അബ്രഹാം മാനുവൽ, ഇളമന ഹരിദാസ്, സംസ്ഥാന കൗൺസിൽ അംഗം ജിമ്മി ജോസ് പൈമ്പിള്ളിൽ, ജില്ലാ സെക്രട്ടറി വിൽസൻ പുല്ലുവേലി, ജില്ലാ കമ്മിറ്റിയംഗങ്ങളായ എൻ. അബ്ദുൽ സത്താർ, ഗോൾഡൻ ബഷീർ, അബ്ദുറഹിമാൻ പളളിക്കലാത്ത്, നിയോജക മണ്ഡലം സെക്രട്ടറി മാത്യു വർഗീസ് മംഗര, എ.പി. മോയിൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button