Kodanchery

കോടഞ്ചേരി സെൻ്റ് ജോസഫ്സ് എൽ.പി സ്‌കൂളിൽ ലഹരിവിരുദ്ധ കാംപയ്ൻ നടത്തി

കോടഞ്ചേരി : ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി സെൻ്റ് ജോസഫ്സ് എൽ പി സ്‌കൂളിൽ വർണസ്പർശം- 2026 ലഹരിയില്ലാ നാളേക്കുള്ള കൈമുദ്രകൾ കാംപയിൻ സംഘടിപ്പിച്ചു. ചെറുപ്രായത്തിൽ തന്നെ കുട്ടികൾക്ക് ലഹരി വിരുദ്ധ ആശയങ്ങൾ മനസ്സിലാക്കാൻ ഇത്തരം കാംപയ്നുകൾ സഹായകരമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഹെഡ്‌മിസ്ട്രസ് ജിസ്ന ജോസ് അഭിപ്രായപ്പെട്ടു.

സ്‌കൂളിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും ലഹരി വിരുദ്ധ കൈമുദ്ര കാംപയ്നിൽ പങ്കാളികളായി. സർക്കാറിൻ്റെ ലഹരി വിരുദ്ധ കാംപയ്ൻ “തൂഫാൻ” പിന്തുണ നൽകിക്കൊണ്ടുള്ള ഷൂട്ടൗട്ട് മൽസരം തിങ്കളാഴ്ച സംഘടിപ്പിക്കും.

Related Articles

Leave a Reply

Back to top button