Kodanchery

എല്‍ എല്‍ എം പരീക്ഷാ ഫലം;ആദ്യ പത്തില്‍ 4 റാങ്കുകള്‍ സ്വന്തമാക്കി മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികള്‍

കോടഞ്ചേരി : മാസ്റ്റേഴ്‌സ് ഓഫ് ലോ അവസാന വര്‍ഷ പരീക്ഷയില്‍ ആദ്യ പത്ത് റാങ്കുകാരില്‍ ഇടം നേടി നാല് മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികള്‍. ഡിസ്റ്റിംഗ്ഷനോടെ 2, 4, 6, 9 റാങ്കുകളാണ് മര്‍കസ് ലോ കോളജില്‍ നിന്ന് പഠനം പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ സ്വന്തമാക്കിയത്. 1067 മാര്‍ക്കോടെയാണ് വയനാട് സ്വദേശിനിയായ കീര്‍ത്തന കൃഷണന്‍ രണ്ടാം റാങ്ക് നേടിയത്. കക്കോടി സ്വദേശി ഷാജി കെ 1062 മാര്‍ക്കോടെ നാലാം റാങ്കും, ഒളവണ്ണ സ്വദേശി റമീസ് രാജ് 1048 മാര്‍ക്കോടെ ആറാം റാങ്കും പാലക്കാട് സ്വദേശി ശ്രീലക്ഷ്മി സി എച്ച് 1032.5 മാര്‍ക്കോടെ ഒമ്പതാം റാങ്കും നേടിയാണ് മര്‍കസ് ലോ കോളജിന് അഭിമാനമായത്. റാങ്ക് ജേതാക്കളെ മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അഭിനന്ദനങ്ങള്‍ അറിയിച്ചു.

നാളെ മര്‍കസ് ലോ കോളജില്‍ വെച്ച് നടക്കുന്ന കോഴ്‌സ് പൂര്‍ത്തീകരണ സംഗമത്തില്‍ വെച്ച് കോഴിക്കോട് ജില്ലാ കോടതി ജഡ്ജ് ബിജു എം ഉപഹാരം സമ്മാനിക്കും. പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു എന്‍ പിള്ള, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. സി അബ്ദുള്‍സമദ് സംബന്ധിക്കും.

Related Articles

Leave a Reply

Back to top button