Thiruvambady

തൊണ്ടിമ്മൽ സ്കൂളിൽൽ പൊതുതിരെഞ്ഞെടുപ്പിൻ്റെ മാതൃകയിൽ സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ നടത്തി

തിരുവമ്പാടി:കുട്ടികളിൽ ജനാധിപത്യ ബോധം വളർത്താൻ തൊണ്ടിമ്മൽ ഗവ: എൽപി സ്കൂളിൽ പൊതുതിരെഞ്ഞെടുപ്പിൻ്റെ മാതൃകയിൽ സ്ക്കൂൾ പാർലമെൻ്റ് ഇലക്ഷൻ നടത്തി.

പത്രിക സമർപ്പണം, പ്രചരണം, പോളിംഗ്, കൗണ്ടിംഗ്, പോളിംഗ് ഉദ്യോഗസ്ഥർ, സത്യപ്രതിജ്ഞ തുടങ്ങിയവയെല്ലാം പൊതുതിരെഞ്ഞെടുപ്പിൻ്റെ രീതിയിലായിരുന്നു.
കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനാണ് തെരെഞ്ഞെടുപ്പിന് ഉപയോഗിച്ചത്.

ഹൈസ സുമി സ്കൂൾ ലീഡർ, ദീക്ഷിത് റാം ഡപ്യൂട്ടി ലീഡർ, മുഹമ്മദ് ആത്തിഫ് ബാലസഭ സെക്രട്ടറി, ദേവ തീർത്ഥ ബാലസഭ അസിസ്റ്റൻ്റ് സെക്രട്ടറി, മുഹമ്മദ് റയാൻ ഹെൽത്ത് ക്ലബ്ബ് കൺവീനർ, അഫ് ലഹ ഷമീർ ഹെൽത്ത് ക്ലബ്ബ് അസിസ്റ്റൻ്റ് കൺവീനർ എന്നിവരെ തെരെഞ്ഞെടുത്തു. ഹെഡ്മിസ്ട്രസ് കെ എസ് റഹ്നമോൾ സത്യപ്രതിജ്ഞ്ഞ ചൊല്ലിക്കൊടുത്തു.ഫൈസൽ പുതുക്കുടി റിട്ടേണിംഗ് ഓഫീസറും കെ അഹമ്മദ് ഷാഫി ചീഫ് ഇലക്ഷൻ കമ്മീഷണറുമായിരുന്നു.പി സ്മിന, കെ ശോഭന, ശ്രുതി രാജൻ, കെ പി ശ്രീജ ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button