വലിയകൊല്ലി ജയകേരള വായനശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഫുൾ എ പ്ലസ് ജേതാക്കളെ ആദരിച്ചു

കോടഞ്ചേരി:വലിയകൊല്ലി ജയകേരള വായനശാലയുടെ ആഭിമുഖ്യത്തിൽ 2025-26 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു.
വായനശാല വൈസ് പ്രസിഡന്റ് വിൽസൺ തറപ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
വലിയകൊല്ലി സെന്റ് അൽഫോൻസ പള്ളി വികാരി ഫാ.ജിയോ പുതുശ്ശേരി പുത്തൻപുര ഉദ്ഘാടനം ചെയ്തു. ഇന്നത്തെ കാലഘട്ടത്തിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങളെക്കുറിച്ചും ഫലപ്രദമായ പഠനരീതികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
സെക്രട്ടറി ജയിംസ് അഴകത്ത് സ്വാഗതവും ഏലിയാസ് പടയാട്ടിൽ, പാപ്പച്ചൻ മുതുപ്ലാക്കൽ, സണ്ണി പുറപ്പുഴ, ബെന്നി കുളങ്ങര തൊട്ടിയിൽ, ഷാജു കാരുപ്പാറ, തങ്കച്ചൻ പടപ്പനാനി, സജി ചെല്ലങ്കോട്ട്, സിജോ മാളിയേക്കൽ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി.
യോഗത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ജെറോം ജോയ്സ് ചുണ്ടങ്ങനിൽ, ഹെറിക് രജീഷ് പുളിന്താനത്ത്, ആഷിത സജോയ് തൈപ്പറമ്പിൽ എന്നിവരെയും, പ്ലസ് ടു സയൻസ് വിഭാഗത്തിൽ ഫുൾ എ പ്ലസ് നേടിയ നിഹാര എം. ആൻസ് മുട്ടുങ്കൽ എന്നിവരെയും ആദരിച്ചു.
റെജി ചിറയിൽ നന്ദി പറഞ്ഞു.







