Kodanchery

വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് — എച്ച്.ബി.യും ആർ.ബി.എസ്.കെ. സ്ക്രീനിംഗും നടത്തി

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി എച്ച്.ബി. (ഹീമോഗ്ലോബിൻ) സ്ക്രീനിംഗും ആർ.ബി.എസ്.കെ. ആരോഗ്യപരിശോധനയും സംഘടിപ്പിച്ചു.

കോടഞ്ചേരി ഫാമിലി ഹെൽത്ത് സെന്ററിലെ ആർ.ബി.എസ്.കെ. നേഴ്സുമാരായ ഷിജി വർഗീസ്, ക്രിസ്റ്റി ആന്റണി, ദിൽഷ കെ. എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
മാനേജ്മെന്റ് പ്രതിനിധിയും അധ്യാപികയുമായ സി. സുധർമ്മ എസ്.ഐ.സി സ്കൂൾ പ്രിൻസിപ്പൽ, അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് ആരോഗ്യസംഘത്തെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു.

സ്കൂളിലെ മുഴുവൻ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെയും ഹീമോഗ്ലോബിൻ പരിശോധന, പ്രായാനുസൃതമായ വളർച്ച, തൂക്കം എന്നിവ വിലയിരുത്തുകയും ആർ.ബി.എസ്.കെ. മാനദണ്ഡങ്ങൾ പ്രകാരമുള്ള ആരോഗ്യപരിശോധന നടത്തുകയും ചെയ്തു. പരിശോധനകളിലൂടെ വിദ്യാർത്ഥികളുടെ ആരോഗ്യനില വിലയിരുത്തി ആവശ്യമായ തുടർനടപടികൾക്കുള്ള വിവരങ്ങൾ രേഖപ്പെടുത്തി.

വിദ്യാർത്ഥികളുടെ ശാരീരിക ആരോഗ്യവും പോഷകാവസ്ഥയും മെച്ചപ്പെടുത്തുന്നതിനും ആരോഗ്യബോധം വളർത്തുന്നതിനും സഹായകമായ ഈ പരിപാടിക്ക് അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥി ലീഡേഴ്‌സും സജീവമായ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button