Kodanchery
ചീട്ടുകളി സംഘം പിടിയിൽ; രണ്ടു ലക്ഷത്തിലേറെ രൂപയും പിടിച്ചെടുത്തു

കോടഞ്ചേരി: കോടഞ്ചേരി നിരന്നപാറ റോഡിൽ അമ്മായിക്കാട് സുബ്രമണ്യന്റെ വീട്ടിൽ പണം വച്ച് ചീട്ടുകളി നടത്തുകയായിരുന്ന 19 പേരെ 2,27,650 രൂപ സഹതിതം സബ് ഇൻസ്പെക്ടർ വി.കെ. റസാക്കിന്റെ നേതൃത്വത്തിൽ കോടഞ്ചേരി പോലീസ് പിടികൂടി.
സംഭവത്തിൽ കോടഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
കോടഞ്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ചീട്ടുകളി സംഘത്തെ കോടഞ്ചേരി പോലീസ് നിരീക്ഷിച്ചു വരുന്നു.







