Kodiyathur

യുവധാര കാരക്കുറ്റി ഓണാത്സവം സംഘടിപ്പിച്ചു

കൊടിയത്തൂർ: യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കാരക്കുറ്റിയിൽ വിവിധ കലാ കായിക പരിപാടികളോടെ ഓണോത്സവം സംഘടിപ്പിച്ചു. കുട്ടികൾക്ക് വേണ്ടി ബലൂൺ ബ്രേക്കിംഗ്, ബിസ്ക്കറ്റ് ഈറ്റിംഗ്, കസേരകളി മുതിർന്നവർക്ക് കമ്പവലി കസേരകളി, കൂടാതെ മനാഫ് കുയ്യിൽ, ബഷീർ മണ്ണാറക്കൽ തുടങ്ങിയവർ അവതരിപ്പിച്ച ഗാനമേള തുടങ്ങിയ വിവിധ കലാപരിപാടികളോടെ ഓണോത്സവം സമാപിച്ചു.

സ്പോർട്സ് ക്ലബ് പ്രസിഡണ്ട് എ എം ജസീർ, യുവധാര ഗ്രന്ഥശാല സെക്രട്ടറി ഗിരീഷ് കാരക്കുറ്റി എന്നിവർ വിജയികൾക്ക് സമ്മാനദാനം നടത്തി. എം.കെ അബ്ദുസ്സലാം അധ്യക്ഷതവഹിച്ചു.
ബിജു വിളക്കോട്, അഖിൽദാസ് സി കെ എന്നിവർ സംസാരിച്ചു. പി.പി സുനിൽകുമാർ സ്വാഗതവും എം അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button