Mukkam
ഏകദിന പരിശീലന ക്യാമ്പ് നാളെ

നെല്ലിക്കാപറമ്പ് : എന്റെ നെല്ലിക്കാപറമ്പ് സന്നദ്ധ സേനയും ട്രോമ കെയർ കോഴിക്കോടും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന പരിശീലന ക്യാമ്പ് നാളെ (ആഗസ്റ്റ് 30 ഞായറാഴ്ച) നടക്കും. സി. എച്ച്. മെമ്മോറിയൽ എൽ. പി. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 9 മണി മുതൽ വൈകീട്ട് 4.30 വരെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.
ക്യാമ്പിൻ്റെ ഉദ്ഘാടനം സി. കെ. കാസിം എംഎൽഎ നിർവ്വഹിക്കും. പ്രഥമ ശുശ്രൂഷയും പുനരുജ്ജീവന പ്രക്രിയയും റോഡപകടങ്ങളും പ്രതിവിധികളും ടീം ഫയർ & റെസ്ക്യൂ (സാമൂഹ്യ ബോധവൽക്കരണം) എന്നീ വിഷയങ്ങൾ ക്യാമ്പിൽ പരിശീലനം നൽകും.
പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുന്ന ഈ സൗജന്യ പരിശീലന ക്യാമ്പിൽ എല്ലാവരുടെയും സഹകരണം സംഘാടകർ അഭ്യർത്ഥിച്ചു.







