Kodanchery
കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ എട്ടുനോമ്പ് ആചരണത്തിന്റെ ഭാഗമായി ജപമാല റാലി നടത്തി

കോടഞ്ചേരി:മലബാറിലെ പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളും എട്ടുനോമ്പാചരണവും ദിവ്യകാരുണ്യ ആരാധനക്കും തുടക്കമായി. ഇതിന്റെ ഭാഗമായി ജപമാല റാലി നടത്തി. എല്ലാ ദിവസവും രാവിലെ 6 നും ഉച്ചയ്ക്ക് 12 നും വൈകിട്ട് 5 നും വി. കുർബാന ഉണ്ടായിരിക്കും.
നാളെ ഉച്ചയ്ക്ക് 12ന് വി. കുർബാന ഫാ.ജിയോ പുതുശ്ശേരി പുത്തൻപുരയിൽ വലിയകൊല്ലി സെന്റ് അൽഫോൻസാ പള്ളി വികാരി. വൈകിട്ട് 5 ന് വി. കുർബാന ഫാ.തോമസ് നാഗപറമ്പിൽ തിരുവമ്പാടി ഫൊറോന വികാരി എന്നിവർ നേതൃത്വം നൽകും.
എട്ടുനോമ്പ് ദിവസങ്ങളിൽ 24 മണിക്കൂറും അഖണ്ഡ ജപമാല, ദിവ്യകാരുണ്യ ആരാധന, തിരുനാളിനോടനുബന്ധിച്ച് പ്രത്യേക ‘മരിയൻ എക്സിബിഷനും’ ( ഡിവൈൻ എക്സ്പോ) സംഘടിപ്പിച്ചിട്ടുണ്ട്.







