ക്ഷയരോഗ വിമുക്ത കോടഞ്ചേരി ആരോഗ്യ വിദ്യാഭ്യാസവും സ്ക്രീനിങ്ങും നടത്തി

കോടഞ്ചേരി:കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നെല്ലിപ്പൊയിലിൽ ക്ഷയരോഗ വിമുക്ത കോടഞ്ചേരി ആരോഗ്യ വിദ്യാഭ്യാസവും സ്ക്രീനിങ്ങും നടത്തി.
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും വെച്ച് സാമ്പിൾ പരിശോധനകളും സ്ക്രീനിങ്ങും നടത്തും കോടഞ്ചേരി സി എച്ച് സി എ പടിപടിയായി മാതൃക കുടുംബാരോഗ്യ കേന്ദ്രം ആയി ഉയർത്തുന്നതിന് ഭാഗമായി വിവിധ രോഗ പരിശോധനകളിലൂടെ സമ്പൂർണ്ണ ആരോഗ്യ കോടഞ്ചേരിയായി ഉയർത്തുകയാണ് ലക്ഷ്യം.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ നെല്ലിപ്പോയിൽ വിജയ വായനശാലയിൽ വച്ച് ക്ഷയരോഗ വിമുക്ത സ്ക്രീനിംഗ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വിൻസൻറ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പർ വിൽസൺ തറപ്പേൽ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ജോബി ജോസഫ്, ശ്രീകല സി.എസ്, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് മനോജ് ടി കുര്യൻ, കോടഞ്ചേരി ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ട് സേവിയർ കിഴക്കേകുന്നേൽ, ബിജു ഓത്തിക്കൽ, പുഷ്പ സുരേന്ദ്രൻ, സാബു മനയിൽ എന്നിവർ പ്രസംഗിച്ചു.







