Kerala

മുഹമ്മദ് റിയാസും പിണറായി വിജയന്റെ മകള്‍ വീണയും വിവാഹിതരാകുന്നു

തിരുവനന്തപുരം: പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. ഈ മാസം പതിനഞ്ചിന് വിവാഹം ഉണ്ടാകുമെന്നാണ് സൂചന. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും ഉണ്ടായിരിക്കുക. വിവാഹ രജിസ്‌ട്രേഷന്‍ കഴിഞ്ഞു.

എസ്എഫ്‌ഐ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐയുടെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തിയത്. 2009ല്‍ കോഴിക്കോട് ലോക്‌സഭാ സീറ്റിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു മുഹമ്മദ് റിയാസ്.

ഐടി സംരംഭകയും ഉദ്യോഗസ്ഥയുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ. ഐ.ടി. കമ്പനിയായ എക്‌സലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറാണ്. രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്.

Related Articles

Leave a Reply

Back to top button