Thiruvambady

തിരുവമ്പാടി പഞ്ചായത്ത് പരിധിയിലെ കുറ്റിവെപ്പ് പൂർത്തിയായി.

തിരുവമ്പാടി: മലയോര ഹൈവേ ഇലന്തുകടവ് മുതൽ മഞ്ഞപൊയിൽ വരെയുള്ള തിരുവമ്പാടി പഞ്ചായത്ത് പരിധിയിലെ കുറ്റിവെപ്പ് പൂർത്തിയായി. നിലവിലുള്ള റോഡ് പന്ത്രണ്ട് മീറ്റർ വീതിയിൽ നവീകരിക്കുന്നത്തിനുള്ള ഭൂമി നാട്ടുകാർ സൗജന്യമായി വിട്ടു നൽകിയതാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ഏറ്റെടുത്തിരിക്കുന്ന പദ്ധതി പതിനെട്ട് മാസം കൊണ്ട് പൂർത്തിയാക്കാനാണ് തീരുമാനം.

കഴിഞ്ഞ നാല് ദിവസമായി നടന്നു വന്നിരുന്ന അതിർത്തി നിർണയത്തിന് പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ, വൈസ് പ്രസിഡൻ്റ് ഗീത വിനോദ്, വാർഡ് മെമ്പർമാരായ കുര്യാച്ചൻ തെങ്ങുംമൂട്ടിൽ, റോബർട്ട് നെല്ലിക്കാതെരുവിൽ, വിൽസൺ റ്റി മാത്യു, ഓമന വിശ്വംഭരൻ, സി എൻ പുരുഷോത്തമൻ, ജോയ് മ്ലാങ്കുഴി, കെ ഡി ആൻ്റണി, പി ഡബ്ല്യു ഡി ഓവർസിയർ നവീൻ, ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ജീവനക്കാർ, യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ, മെവിൻ പി സി തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button