Kodanchery

റോബോട്ടിക്സ് പരിശീലനവുമായി ജി.യു.പി.എസ്. ചെമ്പുകടവ്

കോടഞ്ചേരി:പുതിയ കാലത്തിന്റെ പഠനസാധ്യതകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ജി.യു.പി.എസ്. ചെമ്പുകടവിൽ റോബോട്ടിക്സ് പരിശീലനം മികച്ച രീതിയിൽ പുരോഗമിക്കുന്നു. ഡയറ്റ് കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയിലേക്ക് താമരശ്ശേരി ഉപജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാലയമാണ് ജി.യുപി.എസ് ചെമ്പുകടവ്.

പ്രോജക്ട് ബേസ്ഡ് ലേണിംഗ് (PBL), റോബോട്ടിക്സ് സാങ്കേതികവിദ്യ എന്നിവ അടിസ്ഥാനമാക്കിയുള്ള പരിശീലനത്തിൽ പ്രവർത്തനങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും പഠിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുന്നു. പുതിയ ആശയങ്ങൾ, യുക്തിചിന്ത, പ്രശ്നപരിഹാരശേഷി, കൂട്ടായ പ്രവർത്തനം തുടങ്ങിയ കഴിവുകൾ വളർത്തുന്നതിനും പരിശീലനം സഹായകരമാകുന്നു.

Related Articles

Leave a Reply

Back to top button