നിർധന വിദ്യാർഥികൾക്ക് കൈത്താങ്ങായി തിരുവമ്പാടി പോലീസ്.

ലോക്ക്ഡൗൺ കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ ആരംഭിച്ച ഓൺലൈൻ വിദ്യാഭ്യാസ സൗകര്യങ്ങൾ എല്ലാ വിദ്യാർത്ഥികളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി പോലീസ് ടി വി വാങ്ങി നൽകി.
വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠന സൗകര്യങ്ങൾ ഒന്നും ലഭ്യമല്ലെന്ന് കണ്ടതിനെ തുടർന്ന് അധ്യാപകൻ അറിയിക്കുകയും അതേതുടർന്ന് ടി വി വാങ്ങി നൽകുവാൻ തീരുമാനിക്കുകയുമായിരുന്നു.
തിരുവമ്പാടി തൊണ്ടിമ്മൽ കന്യാമ്പറത്ത് സരോജിനിയുടെ മക്കളും തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്കൂളിലെ വിദ്യാർഥികളുമായ അനാമികയ്ക്കും അമൃതയ്ക്കും ആണ് പോലീസ് ഉദ്യോഗസ്ഥർ ടി വി സമ്മാനിച്ചത്. ചടങ്ങിൽ തിരിവമ്പാടി സി ഐ ഷാജു ജോസഫ്, എ എസ് ഐ ഷിബിൽ ജോസഫ്, ജനമൈത്രി പോലീസ് എസ് സി പി ഒ ജിനേഷ് കുര്യൻ, സി പി ഓമാരായ രാംജിത്ത്, പ്രജീഷ്, ആർ ടി പി സി വിനോദ് ജോസ്, സേക്രഡ് ഹാർട്ട് സ്കൂൾ അധ്യാപകനായ സജി ലൂക്കോസ്, പഞ്ചായത്ത് അംഗം സ്മിത ബാബു എന്നിവർ പങ്കെടുത്തു.
നിർധനരായ കുടുംബത്തിന് ഭാവിയിലും സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്ത ശേഷമാണ് പോലീസ് ഉദ്യോഗസ്ഥർ മടങ്ങിയത്.






