Thiruvambady
ആനക്കാംപൊയിൽ കള്ളാടി – മേപ്പാടി തുരങ്ക പാത; പ്രവൃത്തി പുനരാരംഭിക്കുമെന്ന് എം.എൽ.എ

തിരുവമ്പാടി: വയനാട്ടിലേക്കുള്ള നിർദിഷ്ട ആനക്കാംപൊയിൽ കള്ളാടി – മേപ്പാടി തുരങ്കപാത പ്ര വൃത്തി പുനരാരംഭിക്കുമെന്ന് സി. കെ. കാസിം എം.എൽ.എ.
പദ്ധതി പ്രദേശം എം.എൽ.എ യുടെ നേതൃത്വത്തിൽ ജനപ്രതി നിധികൾ സന്ദർശിച്ചു. കൊങ്ക ൺ റെയിവേ കോർപറേഷൻ എൻജീനിയർമാരുമായി ചർച്ച നടത്തി.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, വാർഡ് അംഗം മനോജ് വാഴെപ്പറമ്പിൽ, മുത്തപ്പൻപുഴ ചർച്ച് വികാരി ജോഷി ചക്കിട്ടമുറിയിൽ സം ബന്ധിച്ചു.







