Mukkam

അന്താരാഷ്ട്ര പാലിയേറ്റീവ് ദിനത്തിൽ വളണ്ടിയർ സംഗമം നടത്തി

മുക്കം: സുരക്ഷാ പെയിൻ & പാലിയേറ്റീവ് തിരുവമ്പാടി സോണൽ കമ്മിറ്റി അന്താരാഷ്ട്ര പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് വളണ്ടിയർ സംഗമം സംഘടിപ്പിച്ചു. മുക്കം മത്തായി ചാക്കോ സ്മാരക മന്ദിരത്തിൽ ചേർന്ന വളണ്ടിയർ സംഗമം ഷബീർ ചെറുവാടിയുടെ അധ്യക്ഷതയിൽ സുരക്ഷാ പാലിയേറ്റീവ് ജില്ലാ കൺവീനർ പി അജയകുമാർ ഉദ്ഘാടനം ചെയ്തു.

എങ്ങനെ നല്ലൊരു പാലിയേറ്റീവ് വളണ്ടിയർ ആവാം എന്ന ക്ലാസും സംഘടിപ്പിച്ചു. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജി അബ്ദുൽ അക്ബർ, നൗഷാദ് തെക്കുംകുറ്റി, ജിജിത സുരേഷ്, എൻ രവീന്ദ്രകുമാർ, സിദ്ദീഖ് നോർത്ത് കാരശ്ശേരി എന്നിവർ സംസാരിച്ചു. സുരക്ഷാ പാലിയേറ്റീവ് തിരുവമ്പാടി സോണൽ കൺവീനർ ഗിരീഷ് കാരക്കുറ്റി സ്വാഗതവും ജിജി കട്ടക്കയം നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button