Kodiyathur

ക്യൂ എച്ച് എൽ എസ് വാർഷികമാഘോഷിച്ചു

കൊടിയത്തൂർ : മതത്തെ കാലിക വായനക്ക് വിധേയമാക്കണമെന്ന വാദങ്ങളുടെ മറവിൽ മതവിരുദ്ധ ലിബറൽ ചിന്തകൾ ഒളിച്ചുകടത്തുന്നത് കരുതലോടെ കാണണമെന്ന് സൗത്ത് കൊടിയത്തൂരിൽ സംഘടിപ്പിച്ച ഖുർആൻ, ഹദീസ് ലേണിംഗ് സ്കൂൾ ക്യൂ എച്ച് എൽ എസ് വാർഷിക സംഗമം അഭിപ്രായപ്പെട്ടു.

ഇസ്‌ലാമിന്റെ വ്യാജ വേഷമണിഞ്ഞ് മതത്തെ തെറ്റിദ്ധരിപ്പിക്കുന്നവർക്ക് പിന്തുണ നൽകുന്നവർ സമൂഹത്തിൽ വിദ്വേഷം വളർത്തുകയാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. കെ.എൻ.എം മണ്ഡലം പ്രസിഡന്റ് എം അഹമ്മദ്കുട്ടി മദനി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന ജോ: സെക്രട്ടറി ഷാഹിദ് മുസ്‌ലിം ഫാറൂക്കി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.

യൂണിറ്റ് പ്രസിഡണ്ട് എം അബ്ദുറഹ്മാൻ മദനി അധ്യക്ഷനായി. ഷബീർ കൊടിയത്തൂർ, ഇ അബ്ദുൽ ഹമീദ് മാസ്റ്റർ, അമ്മാർ സുല്ലമി, കാരാട്ട് മുഹമ്മദ് മാസ്റ്റർ, റഫീഖ് കൊടിയത്തൂർ, ഫവാസ് മൂസ എം, സി.പി അബ്ബാസ്, സുബൈർ വി തുടങ്ങിയവർ സംസാരിച്ചു. പഠിതാക്കളെയും അധ്യാപകരെയും ആദരിച്ചു.

Related Articles

Leave a Reply

Back to top button