എസ്.വൈ.എസ് താത്തൂർ സർക്കിൾ തസ്കിയ സമ്മേളനം സമാപിച്ചു

മുക്കം : മാവൂർ സമസ്ത സെന്റിനറിയുടെ ഭാഗമായി എസ് വൈ എസ് താത്തൂർ സർക്കിൾ കമ്മറ്റി തസ്കിയ സമ്മേളനം സംഘടിപ്പിച്ചു. താത്തൂർ വെച്ച് നടന്ന പരിപാടി മാവൂർ സോൺ ജനറൽ സെക്രട്ടറി സയ്യിദ് നിയാസ് കൂളിമാട് ഉദ്ഘാടനം ചെയ്തു. സർക്കിൾ പ്രസിഡന്റ് ഫസ്ലുറഹ്മാൻ സഖാഫി വെള്ളലശ്ശേരി അധ്യക്ഷത വഹിച്ചു. ഇസ്മായിൽ മിസ്ബാഹി ചെറുമോത്ത് മുഖ്യ പ്രഭാഷണം നടത്തി, പ്രാരംഭ പ്രാർത്ഥനക്ക് മുല്ലക്കോയ തങ്ങൾ നേതൃത്വം നൽകി.
സമാപന പ്രാർത്ഥന സംഗമത്തിന് സയ്യിദ് ഇബ്രാഹിം മൻസൂർ അൽ ബുഖാരി നേതൃത്വം നൽകി. എ ജെ കെ തങ്ങൾ, മൂസ സഖാഫി കുറ്റിക്കടവ്, ശരീഫ് സഖാഫി കുറ്റിക്കടവ്, ശരീഫ് സഖാഫി താത്തൂർ, അബ്ദുറഹ്മാൻ സഖാഫി കൂളിമാട്, ജമാൽ അരയങ്കോട്, സുബൈർ സഖാഫി താത്തൂർ, ആശിഖ് റസാ നഈമി വേങ്ങര, മുർഷിദ് സിദ്ദീഖി, ലത്തീഫ് ഹാജി അരയങ്കോട് സംബന്ധിച്ചു.
സർക്കിൾ ജനറൽ സെക്രട്ടറി ആബിദ് അലി വെള്ളലശേരി സ്വാഗതവും മിദ്ലാജ് അഹ്ദൽ നഗർ നന്ദിയും പറഞ്ഞു.







