Kodiyathur

എം.എ.എം.ഒ കോളേജ് ചെയർമാനായി വിജയിച്ച നാജിൽ പി.ക്ക്‌ സൗത്ത് കൊടിയത്തൂരിൽ ആദരവ്

കൊടിയത്തൂർ: കാലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുക്കം എം.എ.എം.ഒ കോളേജ് യൂണിയൻ ചെയർമാനായി മിന്നുന്ന വിജയം കരസ്ഥമാക്കിയ നാജിൽ പി.ക്ക്‌ മുസ്‌ലിം ലീഗ് സൗത്ത് കൊടിയത്തൂർ ടൗൺ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. സൗത്ത് കൊടിയത്തൂർ എം.എസ്.എഫ് യൂണിറ്റ് പ്രവർത്തകനായ നാജിലിന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് ഉപഹാരം കൈമാറി.

എം.എ.എം.ഒ കോളേജിൽ ചെയർമാൻ സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ മികച്ച ഭൂരിപക്ഷത്തോടെയാണ് നാജിൽ വിജയിച്ചത്. ഒമ്പത് ജനറൽ സീറ്റുകളിലും ഉജ്ജ്വല വിജയം നേടി യു.ഡി.എസ്.എഫ് കോളേജിൽ ആധിപത്യം ഉറപ്പിച്ചിരുന്നു.

ചടങ്ങിൽ ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി പി.സി. നാസർ, വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ് റഈസ് ചേപ്പാലി, ഇ. ആലിപ്പട്ടി, ശരീഫ് അമ്പലക്കണ്ടി, റഷീദ് എം., ഹബീബ് മാസ്റ്റർ, റമീസ് കെ., എൻ. നസ്റുല്ല മാസ്റ്റർ, ഫത്തിൻ സി.പി., മുഹമ്മദ് എം., അബ്ദുല്ല എ., ഷമീബ് എം., സഫീർ കെ., സമീർ സി., അജ്മൽ പി.കെ. തുടങ്ങിയ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

Related Articles

Leave a Reply

Back to top button