Thiruvambady

തിരുവമ്പാടി, മിൽമുക്ക്,ലക്ഷം വീട് കോളനിയിലുള്ള അംഗനവാടിയിലേക്ക് കോൺഗ്രസ് മണ്ഡലം കമ്മറ്റി ടി.വി നൽകി.

തിരുവമ്പാടി: ഓൺലൈൻ പഠനോപകരണങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് പഠനസൗകര്യത്തിനായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ വകയായി ഒരു ടി.വി, തിരുവമ്പാടി, മിൽമുക്ക് ലക്ഷം വീട് കോളനിയിലുള്ള അംഗനവാടിയിലേക്ക് സംഭാവന ചെയ്തു.

തിരുവമ്പാടി ബി ആർ സി കോഡിനേറ്റർ സി.കെ ശശി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബോസ് ജേക്കബിൽ നിന്നും ടി.വി ഏറ്റുവാങ്ങി.

ബൂത്ത് പ്രസിഡന്റ് ബഷീർ വടക്കാത്തറ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഏലിയാമ്മ ജോർജ്, എ.കെ മുഹമ്മദ്, നൂറുദ്ധീൻ അമ്പാളി, യു.സി അജ്മ്മൽ, അഹമ്മദ്കുട്ടി ആലങ്ങാടൻ, അംഗനവാടി ടീച്ചർ സൽമ്മത്ത് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button