Mukkam
എണ്ണവില വർധിപ്പിക്കുന്ന അധാർമിക പ്രവണതക്കെതിരെ ഐ എൻ ടി യു സി പെട്രോൾ പമ്പ് വളയൽ സമരം നടത്തി

മുക്കം: കോവിഡ് ദുരന്തകാലത്ത് പോലും അനിയന്ത്രിമായി എണ്ണവില വർധിപ്പിക്കുന്ന അധാർമിക പ്രവണതക്കെതിരെ ഐ എൻ ടി യു സി പെട്രോൾ പമ്പ് വളയൽ സമരം നടത്തി.
ഐ.എൻ.ടി.യൂ.സി. യുവതൊഴിലാളി വിഭാഗം സംസ്ഥാന പ്രസിഡണ്ട് നിഷാബ് മുല്ലോളി സമരം ഉദ്ഘാടനം ചെയ്തു.
നീതി നിഷേധങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളാക്കുകയും, വിലവർധനവിനെതിരെ അഭിപ്രായം പറയുന്നവരെ അടിച്ചമർത്തുകയും ചെയ്യുന്ന ഫാഷിസമാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐ എൻ ടി യു സി മുക്കം മേഖലാ ഓട്ടോ തൊഴിലാളികൾ സംഘടിപ്പിച്ച സമര പരിപാടിയിൽ പ്രഭാകരൻ മുക്കം അധ്യക്ഷത വഹിച്ചു.
പ്രേമൻ മുത്തേരി, ബഷീർ ഗോതമ്പ് റോഡ്, രവി.എം അംജിത്, അസിസ് എം എന്നിവർ സമരപരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.







