മാർടെക്സ് സമ്മനോത്സവ് നറുക്കെടുപ്പു വിജയികൾക്കുള്ള സമ്മാനവിതരണം നടത്തി

തിരുവമ്പാടി: സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന വസ്ത്രവ്യാപാര കേന്ദ്രമായ തിരുവമ്പാടി മാർടെക്സ് വെഡിങ് സെന്റർ ഇടപാടുകാർക്കായി ഈ കഴിഞ്ഞ ക്രിസ്തുമസ് – ന്യൂ ഇയർ പ്രമാണിച്ച് നടത്തിയ നറുക്കെടുപ്പിന്റെ സമ്മാനങ്ങൾ വിതരണം ചെയ്തു.
ലോക്ക്ഡൗൺ കാരണം മാറ്റിവെച്ച സമ്മാന വിതരണം കുരുവട്ടൂർ സർവീസ് സഹകരണ ബാങ്ക് ചെയർമാനും കെ. പി. സി. സി ജനറൽ സെക്രട്ടറി യുമായ എൻ സുബ്രമണ്യൻ നിർവഹിച്ചു.
തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ശ്രീ. ബാബു പൈക്കട്ടിൽ അധ്യക്ഷത വഹിച്ചു.
ആരോഗ്യ സുരക്ഷ പ്രോട്ടോകോൾ പാലിച്ചു കൊണ്ടുനടന്ന ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ ബോസ് ജേക്കബ്, പൗളിൻ മാത്യു, സംഘം വൈസ് പ്രസിഡന്റ് ജോയി മ്ലാങ്കുഴി, ഡയറക്ടർമാരായ സവിച്ചൻ പള്ളികുന്നേൽ, മനോജ് വാഴേപറമ്പിൽ, ഹനീഫ ആച്ചപ്പറമ്പിൽ, റോബർട്ട് നെല്ലിക്കാത്തെരുവിൽ, സംഘം സെക്രട്ടറി പ്രശാന്ത്കുമാർ പി എൻ എന്നിവർ സംസാരിച്ചു.







