Kodanchery

കോടഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ പെയിൻ & പാലിയേറ്റീവ് കെയറിന് ഫണ്ട് കൈമാറി

കോടഞ്ചേരി :കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ പെയിൻ & പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി സമാഹരിച്ച ഫണ്ട്, ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ. വിൽസൺ ജോർജ് സ്വാഗതം ചെയ്ത പരിപാടിയിൽ പി.ടി.എ പ്രസിഡൻറ്.മാത്യു ചെമ്പോട്ടിക്കൽ കോടഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡൻ്റ്. കെ.എം. പൗലോസ്, എക്സിക്യൂട്ടീവ് അംഗം ജോസഫ് കെ.എം എന്നിവർക്ക് കൈമാറി.

പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രവർത്തകർ, കഴിഞ്ഞ 18 വർഷത്തോളമായി, കോടഞ്ചേരി പഞ്ചായത്തിൽ വിവിധ രോഗങ്ങളാൽ യാതനയനുഭവിക്കുന്നവരുടെ വീടുകളിലെത്തിച്ചേർന്ന് സാന്ത്വന പരിചരണം നടത്തി ആശ്വാസം പകരുകയാണ്. സ്കൗട്ട് മാസ്റ്റർ.ഷീൻ.പി. ജേക്കബ്, ഗൈഡ് ക്യാപ്റ്റൻ.ലീന സക്കറിയാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഗൈഡ് ഗോൾഡ തെരേസ സാനി ചടങ്ങിന് നന്ദിയർപ്പിച്ചു.

സ്കൂളിലെ എല്ലാ അദ്ധ്യാപക-അനദ്ധ്യാപകരും, വിദ്യാർത്ഥികളും ഈ ഉദ്യമത്തിൽ പങ്കു ചേർന്നു. ഹയർ സെക്കണ്ടറി സ്കൂളിൽ,എല്ലാ മാസവും പെയിൻ & പാലിയേറ്റീവ് പ്രവർത്തന ഫണ്ട് സ്വരൂപിക്കുന്നതിനായി സ്കൗട്ട്സ് & ഗൈഡ്സ് വിഭാഗം നേതൃത്വം നൽകുകയാണ്.

Related Articles

Leave a Reply

Back to top button