Kerala

അട്ടപ്പാടിയിൽ ചിതറിയ രക്തത്തിന് പകരം വീട്ടും; സായുധരായ മാവോയിസ്റ്റ് സംഘം കണ്ണൂരിൽ പ്രകടനം നടത്തി; പോസ്റ്റർ പതിപ്പിച്ചു

കൊട്ടിയൂർ : സ്ത്രീ ഉൾപ്പടെയുള്ള സായുധരായ മാവോയിസ്റ്റ് സംഘത്തിന്റെ പരസ്യപ്രകടനം കണ്ണൂരിൽ. നാലംഗ മാവോവാദിസംഘമാണ് കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ പ്രകടനം നടത്തിയത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. ടൗണിൽ പോസ്റ്ററുകൾ പതിക്കുകയും ലഘുലേഖകൾ വിതരണവും ചെയ്യുകയും ചെയ്തു. കൊട്ടിയൂർ വന്യജീവി സങ്കേതം വഴി ടൗണിലെത്തി പ്രകടനം നടത്തിയ ഈ മാവോയിസ്റ്റ് സംഘം വനത്തിലേക്ക് തന്നെ തിരിച്ചു പോയി.

ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്റ്റുകൾക്ക് അധികാരം ഉറപ്പിക്കാൻ സമാധാനപരമായ പാതയൊരുക്കുക എന്ന സൈനിക രാഷ്ട്രീയ ദൗത്യമാണ് ഓപ്പറേഷൻ സമാധാൻ എന്ന സൈനിക കടന്നാക്രമണ യുദ്ധത്തിലൂടെ മോഡി നടപ്പിലാക്കുന്നതെന്ന് പോസ്റ്ററിൽ പറയുന്നു.

അട്ടപ്പാടിയിൽ ചിതറിയ രക്തത്തിന് പകരം വീട്ടുക, ഈ രക്തത്തിന് കണക്ക് പറയേണ്ടവർ മോഡി-പിണറായി കൂട്ടുകെട്ട് എന്നും തിരിച്ചടിക്കാൻ സായുധരാവുക തുടങ്ങിയ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങളും പോസ്റ്ററുകളിലുണ്ട്. ജനുവരി 31 ന് പ്രഖ്യാപിച്ച സമാധാൻ വിരുദ്ധ ഭാരത് ബന്ദ് വിജയിപ്പിക്കുക എന്നും പോസ്റ്ററിലുണ്ട്.

Related Articles

Leave a Reply

Back to top button