Thiruvambady

പാമ്പിഴഞ്ഞപാറയിൽ ഓൺലൈൻ പഠന കേന്ദ്രം ഒരുക്കി.

തിരുവമ്പാടി: സംസ്ഥാന സർക്കാരിൻ്റെ ഓൺലൈൻ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാർത്ഥികൾക്കും പഠന സൗകര്യം ഒരുക്കുന്നതിന് തിരുവമ്പാടി പഞ്ചായത്ത് നടത്തി വരുന്ന ശ്രമങ്ങളുടെ ഫലമായി പാമ്പിഴഞ്ഞപാറയിലെ അംഗൻവാടിയിൽ കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യം ഒരുക്കി.

പൊതുജന സഹകരണത്തോടെ ആരംഭിച്ച പഠനകേന്ദ്രത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ നിർവ്വിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ സുഹറ മുസ്തഫ, അംഗൻവാടി ടീച്ചർ ലക്ഷ്മി, ഹംസ കാവുംപുറം, ബി ആർ സി അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button